
Hadith #1006
Malayalam (മലയാളം)മുത്ത് നബി ﷺ യുടെ ആദരണീയരായ സന്താനങ്ങൾ മുത്ത് നബി ﷺ യുടെ സന്താനങ്ങളിൽ സയ്യിദുനാ ഇബ്റാഹീം ഒഴികെ യുള്ളവർ ഉമ്മുൽമുഅ'മിനീൻ സയ്യിദ ഖദീജ യിൽനിന്നും സയ്യിദുനാ ഇബ്റാഹീം എന്നവർ സയ്യിദ :മാരിയതുൽഖിബ്തിയ്യ യിൽ നിന്നുമാണ് പ്രസവിക്കപ്പെട്ടത്. 7 സന്താനങ്ങളിൽ 3 ആൺ മക്കളും 4 പെണ്മക്കുളമാണ് നബി ﷺ താങ്ങൾക്കുള്ളത് അനുഗ്രഹീതരായ മൂന്ന് ആൺമക്കൾ 1. സയ്യിദുനാ അബ്ദുല്ല 2. സയ്യിദുനാ ഖാസിം 3. സയ്യിദുനാ ഇബ്റാഹീം അനുഗ്രഹീതരായ 4 പെണ്മക്കൾ 1. സയ്യിദ സൈനബ് 2. സയ്യിദ റുഖയ്യ 3. സയ്യിദ ഉമ്മുകുൽസൂമ് 4. സയ്യിദ ഫാത്വിമ സഹ്‌റ (رضوان الله تعالى عليهم اجمعين)
Reference: المواهب اللدنية، المقصد الثانى، الفصل الثانى فى ذكر أولاده الكرام